ഡാറ്റാ മോഷണം: ജസ്റ്റ് ഡയല് കോടതിയില്‍

ഇന്‍ഫോമീഡിയ 18 പകര്‍പ്പവകാശനിയമം ലംഘിച്ചുകൊണ്ട് തങ്ങളുടെ ഡാറ്റാബേസിലുള്ള വിവരങ്ങള്‍ അവരുടെ ആസ്ക് മി ഡോട്ട് ഇന്‍ എന്ന പുതിയ വെബ്സൈറ്റില്‍ നല്‍കിയെന്നാണ് ജസ്റ്റ് ഡയലിന്റെ ആരോപണം.
ഇതുസംബന്ധിച്ച് ഇവര്‍ നല്കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ആസ്ക് മി എന്ന സൈറ്റ് തല്ക്കാലം പ്രവര്ത്തിപ്പിക്കേണ്ടെന്ന ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.
കേസില്‍ വാദം കേള്‍ക്കുന്ന അടുത്ത ദിവസം വരെ സൈറ്റ് പ്രവര്‍ത്തിപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം. കേസ് സംബന്ധിച്ച് തെളിവെടുപ്പ് നടത്താന്‍ കോടതി കമ്മീഷണറെയും നിമയമിച്ചിട്ടുണ്ട്.
ഇന്‍ഫോമീഡിയ 18ന്റെ ദില്ലി, മുംബൈ എന്നിവിടങ്ങളിലുള്ള ഓഫീസുകള്‍ സന്ദര്‍ശിച്ച് സിപിയു, കോംപാക്ട്, ഫ്ലോപ്പി ഡിസ്കുകള്‍ തുടങ്ങിയവ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇത് സൈബര്‍ കുറ്റകൃത്യമാണെന്നും കോടതി ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ച വിജയമാണെന്നും ജസ്റ്റ് ഡയല് വൃത്തങ്ങള്‍ പറയുന്നു.
ജസ്റ്റ് ഡയല് അധികൃതര്‍ കേസുമായി സമീപിച്ചപ്പോള്‍ത്തന്നെ പ്രഥമദൃഷ്ട്യാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ട കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു.
പതിനാല് വര്‍ഷത്തോളം നടത്തിയ നിരന്തര പരിശ്രമത്തിലൂടെ തങ്ങള്‍ വികസിപ്പിച്ച ഡാറ്റാ ബേസാണ് ഇന്‍ഫോമീഡിയ മോഷ്ടിച്ചതെന്നാണ് ജസ്റ്റ് ഡയലിന്റെ ആരോപണം.
ബിസിനസ്, സേവനം തുടങ്ങി പല മേഖലകളിലും ജസ്റ്റ് ഡയല് പ്രവര്‍ത്തിക്കുന്നുണ്ട്. 240 നഗരങ്ങളില്‍ 69999999 എന്ന ഒറ്റ നമ്പറില്‍ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാകുന്ന രീതിയിലാണ് ജസ്റ്റ് ഡയലിന്റെ പ്രവര്‍ത്തനം.
ഈ മോഷണം കൂടി പുറത്തായതോടെ ഇന്ത്യയില്‍ ഓണ്‍ലൈന്‍ രംഗത്തെ പകര്‍പ്പവകാശനിയമലംഘനം ഗൗരവത്തോടെ കാണേണ്ട ഒന്നായി വളര്ന്നിരക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ടിവി 18 ഇന്ത്യാ ലിമിറ്റഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്റഫോമീഡിയ 18.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications