കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാറ്റാ മോഷണം: ജസ്റ്റ് ഡയല്‍ കോടതിയില്‍

  • By Lakshmi
Google Oneindia Malayalam News

Ask Me
ബാംഗ്ലൂര്‍: ഡാറ്റാ മോഷണത്തിന്റെ പേരില്‍ ഇന്ത്യയിലെ ഒന്നാം നിര സെര്‍ച്ച് എന്‍ജിനായ ജസ്റ്റ് ഡയല്‍ മാധ്യമ കമ്പനികളുടെ കൂട്ടുസംരംഭമായ ഇന്‍ഫോ മീഡിയ 18നെതിരെ നിയമയുദ്ധം നടത്തുന്നു.

ഇന്‍ഫോമീഡിയ 18 പകര്‍പ്പവകാശനിയമം ലംഘിച്ചുകൊണ്ട് തങ്ങളുടെ ഡാറ്റാബേസിലുള്ള വിവരങ്ങള്‍ അവരുടെ ആസ്‌ക് മി ഡോട്ട് ഇന്‍ എന്ന പുതിയ വെബ്‌സൈറ്റില്‍ നല്‍കിയെന്നാണ് ജസ്റ്റ് ഡയലിന്റെ ആരോപണം.

ഇതുസംബന്ധിച്ച് ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ആസ്‌ക് മി എന്ന സൈറ്റ് തല്‍ക്കാലം പ്രവര്‍ത്തിപ്പിക്കേണ്ടെന്ന ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.

കേസില്‍ വാദം കേള്‍ക്കുന്ന അടുത്ത ദിവസം വരെ സൈറ്റ് പ്രവര്‍ത്തിപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം. കേസ് സംബന്ധിച്ച് തെളിവെടുപ്പ് നടത്താന്‍ കോടതി കമ്മീഷണറെയും നിമയമിച്ചിട്ടുണ്ട്.

ഇന്‍ഫോമീഡിയ 18ന്റെ ദില്ലി, മുംബൈ എന്നിവിടങ്ങളിലുള്ള ഓഫീസുകള്‍ സന്ദര്‍ശിച്ച് സിപിയു, കോംപാക്ട്, ഫ്‌ലോപ്പി ഡിസ്‌കുകള്‍ തുടങ്ങിയവ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇത് സൈബര്‍ കുറ്റകൃത്യമാണെന്നും കോടതി ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ച വിജയമാണെന്നും ജസ്റ്റ് ഡയല്‍ വൃത്തങ്ങള്‍ പറയുന്നു.

ജസ്റ്റ് ഡയല്‍ അധികൃതര്‍ കേസുമായി സമീപിച്ചപ്പോള്‍ത്തന്നെ പ്രഥമദൃഷ്ട്യാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ട കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു.

പതിനാല് വര്‍ഷത്തോളം നടത്തിയ നിരന്തര പരിശ്രമത്തിലൂടെ തങ്ങള്‍ വികസിപ്പിച്ച ഡാറ്റാ ബേസാണ് ഇന്‍ഫോമീഡിയ മോഷ്ടിച്ചതെന്നാണ് ജസ്റ്റ് ഡയലിന്റെ ആരോപണം.

ബിസിനസ്, സേവനം തുടങ്ങി പല മേഖലകളിലും ജസ്റ്റ് ഡയല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 240 നഗരങ്ങളില്‍ 69999999 എന്ന ഒറ്റ നമ്പറില്‍ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാകുന്ന രീതിയിലാണ് ജസ്റ്റ് ഡയലിന്റെ പ്രവര്‍ത്തനം.

ഈ മോഷണം കൂടി പുറത്തായതോടെ ഇന്ത്യയില്‍ ഓണ്‍ലൈന്‍ രംഗത്തെ പകര്‍പ്പവകാശനിയമലംഘനം ഗൗരവത്തോടെ കാണേണ്ട ഒന്നായി വളര്‍ന്നിരക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ടിവി 18 ഇന്ത്യാ ലിമിറ്റഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്റഫോമീഡിയ 18.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X