Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ച് കാറോടിച്ച സ്ത്രീ ഒരാളുടെ ജീവനെടുത്തു

The drunken woman rammed her car into a group of people late on Friday night.
മുംബൈ: മദ്യപിച്ച് ലക്കില്ലാതെ കാര്‍ ഓടിച്ച സ്ത്രീ ഒരാളുടെ ജീവനെടുത്തു. വെള്ളിയാഴ്ച രാത്രി മുംബൈ മറൈന്‍ ഡ്രൈവിവിലാണ് അപകടമുണ്ടായത്. അപകടത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബൈക്ക് യാത്രികനായ അഫ്‌സല്‍ എന്നയാളാണ് മരിച്ചത്.

സംഭവത്തെതുടര്‍ന്ന് 27 കാരിയായ നൂറിയ യൂസഫിനെതിരെ പോലീസ് കേസെടുത്തു. നൂറിയ ഓടിച്ചിരുന്ന ഹോണ്ട സിആര്‍വി കാര്‍ ഒരു പൊലീസ് ജീപ്പും ടാക്‌സിയും രണ്ട് മോട്ടോര്‍ സൈക്കിളും ഇടിച്ച് തകര്‍ത്തിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഫ്‌സലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ മരിയ്ക്കുകയായിരുന്നു.

റോഡിലുണ്ടായിരുന്നവരെല്ലാം കാറിന്റെ വരവുകണ്ട് ഭയന്ന് ഓടിമാറിയെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പറഞ്ഞു. മദ്യപിച്ച് വാഹനമോടിയ്ക്കുന്നവരെ കണ്ടെത്താനായി റോഡരികില്‍ നിന്നിരുന്ന പൊലീസ് സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ബോംബെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+