ഗോവ പീഡനം: മുഖ്യപ്രതി മുംബൈയില്‍ പിടിയിലായി

കേസിലെ മറ്റൊരു പ്രതിയായ അനില്‍ രഘുവംശിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഗോവയിലെ അരംബല്‍ ബീച്ചില്‍ വച്ചാണ് ഒമ്പതുകാരിയായ റഷ്യന്‍ പെണ്‍കുട്ടി മാനഭംഗത്തിനിരയായത്.
പെണ്‍കുട്ടി കടലില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുട്ടിയുടെ അമ്മയുടെ സമീപത്ത് വന്ന് അനില്‍ രഘുവംശി സംസാരത്തിലേര്‍പ്പെടുകയും ശ്രദ്ധ തിരിക്കുകയും ചെയ്തു. ആ സമയത്ത് അമന്‍ ഭരദ്വാജ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ അമന്‍ വിനോദസഞ്ചാരിയായാണ് ഗോവയിലെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി.
ധര്‍ഗല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ജോലിക്കാരാണ് പ്രതികള്‍.


Click it and Unblock the Notifications