ഇറ്റാലിയന്‍ ഭാഷയില്‍ കത്തെഴുതുമെന്ന് മോഡി

യുപിഎ അധ്യക്ഷ സോണിയയുടെ വിദേശജനനത്തെ സൂചിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന രീതിയിലാണ് മോഡി പരാമര്‍ശം നടത്തിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
വിലക്കയറ്റം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് പലതവണ കത്തയച്ചിട്ടും ഫലമില്ലെന്നും ഇനി ഇറ്റാലിയന്‍ ഭാഷയില്‍ കത്തെഴുതി നോക്കുമെന്നുമായിരുന്നു മോഡിയുടെ പരാമര്‍ശം.
മോഡിയ്ക്ക് സമനില നഷ്ടപ്പെട്ടെന്നും അത്തരമൊരാളില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ദില്ലിയില്‍ പറഞ്ഞു.
ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ മോഡി നടത്തി സോണിയാ വിരുദ്ധ പരാമര്‍ശങ്ങള്‍ അന്ന് ഏറെ വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications