മന്ത്രിസഭാ ഉപസമിതി മൂന്നാറില്‍

സ്ഥലങ്ങളെക്കുറിച്ച് ധാരണയായതിനുശേഷമാണ് രാവിലെ മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍നിന്ന് സംഘം പുറപ്പെട്ടത്. ലക്ഷ്മി എസ്‌റ്റേറ്റിലെ വിവിധ കയ്യേറ്റ പ്രദേശങ്ങളിലാണ് ആദ്യം സന്ദര്‍ശനം നടത്തുന്നത്. തുടര്‍ന്ന് ടാറ്റയുടെ ചെക് ഡാമും സംഘം സര്‍ന്ദര്‍ശിക്കും.
മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, എം. വിജയകുമാര്‍, എന്‍.കെ പ്രേമചന്ദ്രന്‍, എ.കെ ബാലന്‍ എന്നിവരുള്‍പ്പടെയുള്ളവരാണ് സംഘത്തിലുള്ളത്. അനധികൃത കയ്യേറ്റങ്ങള്‍ പരിശോധിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിക്കുപിന്നാലെ എല്‍ഡിഎഫ് സംഘവും മുന്നാറിലെത്തും. ഫിബ്രവരി ഒന്നിന് എല്‍ഡിഎഫ് പ്രതിനിധി സംഘവും സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നാണ് ഇടതുമുന്നണി യോഗത്തിലുണ്ടായിരിക്കുന്ന ധാരണ.
എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സിപിഐ.നേതാവ് കെഇ ഇസ്മയില്‍ എംപി, പ്രൊഫ. ഡി ശശിധരന്‍ (ആര്‍എസ്പി), ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോണ്‍ ജെ), മുന്‍മന്ത്രി മാത്യു ടി തോമസ് (ജനതാദള്‍), എന്‍വിപ്രദീപ്കുമാര്‍ (കോണ്‍ഗ്രസ് എസ്) എന്നിവരാണുണ്ടായിരിക്കുക
മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഉള്‍പ്പെടെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതിനും റിസോര്‍ട്ടുകള്‍ക്കമുള്ള അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications