' കയ്യേറ്റങ്ങള്‍ എത്രയും പെട്ടെന്ന് ഒഴിപ്പിക്കും'

സര്‍ക്കാര്‍ കയ്യേറ്റങ്ങളെയും കുടിയേറ്റങ്ങളെയും രണ്ടായിട്ടാണ് കാണുന്നത്. ഒന്നാം ദൌത്യ സംഘത്തിന് ശേഷം മൂന്നാറിലുണ്ടായിട്ടുള്ള എല്ലാ പുതിയ കൈയേറ്റങ്ങളും ഒഴിപ്പിക്കും. ടാറ്റ കയ്യേറിയ ഭൂമിയും ഒഴിപ്പിച്ചെടുക്കും-മന്ത്രി പറഞ്ഞു.
മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം ഉപസമിതി യോഗത്തിന് മുന്‍പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വന്‍കിട കൈയേറ്റങ്ങള്‍ അടക്കം മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ശനിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.
ഇതിന്റെ ആദ്യപടിയായി മൂന്നാറിലെ പാട്ട ഭൂമിയില്‍ ടാറ്റ നിര്‍മ്മിച്ച തടയണയാകും ആദ്യം പൊളിക്കുക. ടാറ്റയ്ക്ക് ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ പത്തുമണിയോടെ ഉപസമിതി മൂന്നാര്‍ ഗസ്റ്റ് ഹൌസില്‍ യോഗം ചേര്‍ന്ന് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.












Click it and Unblock the Notifications