ബസ് ചാര്‍ജ് വര്‍ധന ഉടന്‍: തെറ്റയില്‍

ചാര്‍ജ്ജ് വര്‍ധിപ്പിയ്ക്കുമ്പോള്‍ ഇത് സംബന്ധിച്ച മറ്റു പരാതികള്‍കൂടി പരിഗണിക്കും. വെള്ളിയാഴ്ചത്തെ ഹൈക്കോടതി വിധിയെ മന്ത്രി സ്വാഗതം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ നയപരമായ തീരുമാനമാനമാണെന്നും നാറ്റ്പാക് അല്ല ഈ കാര്യം ശുപാര്‍ശ ചെയ്യേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോസ് തെറ്റയില്‍.
സര്‍ക്കാര്‍ നേരത്തെയെടുത്ത തീരുമാനങ്ങള്‍ തന്നെയാണ് ഹൈക്കോടതിവിധിയിലും ഉള്ളത്. ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ട്രായ് മാതൃകയില്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. സമരങ്ങളും കോടതിയെ സമീപിക്കുന്നതും ഒഴിവാക്കുക ലക്ഷ്യമിട്ടാണ് സ്ഥിരം സംവിധാനം നടപ്പാക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ സീസണ്‍ ടിക്കറ്റ് സംവിധാനം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications