തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റ്: കരുണാകരന്‍

ശനിയാഴ്ച കെപിസിസി ആസ്ഥാനത്ത് മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കോണ്‍ഗ്രസ് അംഗത്വ വിതരണം പൂര്‍ത്തിയായ സ്ഥിതിയ്ക്ക് പാര്‍ട്ടി ഭരണഘടന പ്രകാരം മുരളിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. കെപിസിസി നേതൃത്വത്തിന് അതിന് അധികാരമില്ല- കരുണാകരന്‍ പറഞ്ഞു.
ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചുവോയെന്ന ചോദ്യത്തിന് അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു കരുണാകരന്റെ മറുപടി.
കഴിഞ്ഞ ദിവസം നടന്ന കെപിസിസി എക്സിക്യൂട്ടീവില്‍ മുരളീധരനെ അനുകൂലിച്ച് സംസാരിക്കാന്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചതായുള്ള റിപ്പോര്‍ട്ടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അതു ശരിയാണോയെന്ന മറുചോദ്യമായിരുന്നു ലീഡറുടെ മറുപടി.












Click it and Unblock the Notifications