അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കും: പാലൊളി

ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനവികാരം കണക്കിലെടുക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ല. വന്‍ മാഫിയകളുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യും. ഇടുക്കി കുടിയേറ്റക്കാരുടെ ജില്ലയാണ്- പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതു തടയുമെന്ന സിപിഎം ഇടുക്കി ജില്ല സെക്രട്ടറി എം.എം മണിയുടെ നിലപാടിന് അനുകൂലമാണ് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ ഈ പ്രസ്താവന.
ജില്ലയിലെ 95% ആളുകളും പാവപ്പെട്ട കുടിയേറ്റക്കാരാണെന്നും അവരെ ഒഴിപ്പിക്കുന്നതു തടയുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എംഎം മണി അഭിപ്രായപ്പെട്ടിരുന്നു.
കയ്യേറ്റക്കാര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മണി എതിര്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്.












Click it and Unblock the Notifications