മൂന്നാറിലേയ്ക്ക് പുതിയ ദൗത്യസംഘം വേണ്ട: എല്‍ഡിഎഫ്

മൂന്നാറിലേക്കു പുതിയ ദൌത്യസംഘത്തെ അയയ്ക്കാനുള്ള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നീക്കത്തിന് ഈ നിര്‍ദ്ദേശം തിരിച്ചടിയായി. വിഎസ് അവിശ്വാസം പ്രകടിപ്പിച്ച ഇടുക്കി ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ്ങിനു മുന്നണി യോഗം പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്.
ഒന്നാം ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനം മുടങ്ങിയശേഷം മൂന്നാറില്‍ കയ്യേറ്റങ്ങള്‍ വര്‍ധിച്ചതായി യോഗം നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ മൂന്നാറില്‍ ഒന്നാം ദൌത്യസംഘം നടത്തിയ ഒഴിപ്പിക്കലിനു ശേഷമുണ്ടായ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ ചെറുകിടയെന്നോ, വന്‍കിടയെന്നോ ഭേദമില്ലാതെ നടപടി എടുക്കണം.
വര്‍ഷങ്ങള്‍ക്കു മുന്‍പു ഭൂമി കയ്യേറിയ ചെറുകിട കയ്യേറ്റക്കാരെ ശല്യപ്പെടുത്താതെ പുതിയ കയ്യേറ്റങ്ങള്‍ എല്ലാം ഒഴിപ്പിക്കണമെന്നാണു നിര്‍ദേശം.
മൂന്നാറില്‍ ടാറ്റയുടെ കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കല്‍ നടപടി എടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്കു ഭൂമിയില്‍ ഉടമസ്ഥാവകാശമുണ്ടെന്നു കരുതി നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മട്ടില്‍ ടാറ്റ അണകെട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ഇടുക്കി ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെ ഭൂമി സംരക്ഷിക്കാന്‍ ആവശ്യമായ നടപടി എടുക്കണമെന്നും ഇടതുമുന്നണി യോഗം നിര്‍ദേശിച്ചു. ഇടുക്കിയില്‍ 1977നു മുന്‍പു കുടിയേറിയവര്‍ക്കു കൈവശാവകാശ രേഖയ്ക്കു പകരം പട്ടയം നല്‍കണം. കൂടാതെ, കുത്തകപ്പാട്ട കാലാവധി അവസാനിച്ചവര്‍ക്കു പുതുക്കി നല്‍കണം- യോഗം നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications