മൂന്നാര്‍: വിഎസ് നേതൃത്വം വഹിക്കാനാവില്ല

ഒരു ജില്ലാ കളക്ടറെ മാറ്റാന്‍ സാധിക്കാത്ത മുഖ്യമന്ത്രിയ്ക്ക് ഒഴിപ്പിക്കലിന് നേതൃത്വം നല്‍കാന്‍ കഴിയുമെന്ന് പറഞ്ഞാന്‍ വിശ്വസിക്കാനാകില്ല. പുതിയ ദൗത്യസംഘം വേണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനവും എല്‍ഡിഎഫ് യോഗം കയ്യോടെ തള്ളി. കയ്യേറ്റം ഒഴിപ്പിക്കാന്‍കഴിഞ്ഞാല്‍ മുഖ്യമന്ത്രിയെ രണ്ടു കൈയ്യും നീട്ടി അഭിനന്ദിക്കും. ഒഴിപ്പിക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദൗത്യ സംഘം മടങ്ങിയശേഷം ഒരുപാട് വ്യാപക കയ്യേറ്റങ്ങള്‍ മൂന്നാറില്‍ ഉണ്ടായിട്ടുണ്ട്. ഇതൊന്നും തടയാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സിപിഎമ്മിന്റെ ഒത്താശയോടെയാണ് കയ്യേറ്റങ്ങളെല്ലാം നടന്നത്. ചെറുകിട കര്‍ഷകരെ മറയാക്കി വന്‍കിട കയ്യേറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയുടെ പ്രസ്താവനയിലൂടെ സിപിഎം വ്യക്തമാക്കിയതെന്നും തങ്കച്ചന്‍ ആരോപിച്ചു.












Click it and Unblock the Notifications