ആനന്ദ് ജോണിനെതിരെ പുതിയ കേസില്‍ വിചാരണ

പുതിയതായി ആരോപിക്കപ്പെട്ടിട്ടുള്ള ലൈംഗിക പീഡന കേസില്‍ ആനന്ദിനെ മാന്‍ഹട്ടന്‍ കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്തവരടക്കം ഒന്‍പതു സ്ത്രീകളെ പീഡിപ്പിച്ചു എന്നതാണ് ആനന്ദ് ജോണിനെതിരായുള്ള പുതിയ കേസ്.
ലൈംഗിക പീഡന കേസില്‍ ലൊസാഞ്ജല്‍സ് ജയിലില്‍ 59 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ആനന്ദ്.
മയക്കുമരുന്നു നല്‍കി സ്ത്രീകളെ മയക്കി പീഡിപ്പിച്ചെന്നും സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് പുതിയ കേസിലെ ആരോപണങ്ങള്‍.
എന്നാല്‍ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും താന്‍ നിരപരാധിയാണെന്നും ആനന്ദ് ജോണ്‍ കോടതിയില്‍ ആവര്‍ത്തിച്ചു.












Click it and Unblock the Notifications