മായയെയും സോണിയയെയും പ്രശംസിച്ച് അമര്‍

ചെറിയ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സ്വന്തമായൊരിടം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ഭാവിയില്‍ കോണ്‍ഗ്രസ്സിലോ മറ്റ് പാര്‍ട്ടികളിലോ ചേരാന്‍ പദ്ധതിയില്ലെന്നും അമര്‍സിങ് അറിയിച്ചു. അലഹബാദ് മുതല്‍ ഗോരഖ്‌പുര്‍ വരെ 'പൂര്‍വാഞ്ചല്‍ സ്വാഭിമാന്‍ യാത്ര' സംഘടിപ്പിക്കുമെന്നും അമര്‍സിങ് പ്രഖ്യാപിച്ചു.
ഉലമ കൗണ്‍സില്‍, പീസ് പാര്‍ട്ടി, നാഷണല്‍ ലോക്‌താന്ത്രിക് പാര്‍ട്ടി തുടങ്ങിയ സംഘടനകളെ പുതിയ കൂട്ടായ്‌മയില്‍ ഉള്‍പ്പെടുത്തും.
മുന്‍ രാഷ്‌ട്രീയ വൈരികളായ ബിഎസ്‌പി നേതാവ് മായാവതിയെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും അളവറ്റ് പ്രശംസിക്കുന്നതായിരുന്നു ലോക്മഞ്ച് പ്രഖ്യാപനത്തിന് ശേഷം അമര്‍ സിങ് നടത്തിയ പ്രസംഗം.
എതിര്‍പ്പുകള്‍ അവഗണിച്ച് സംസ്ഥാനരാഷ്ട്രീയത്തില്‍ മികവുതെളിയിച്ച നേതാവാണ് മായാവതിയെന്നും, സ്വന്തം നിലയില്‍ നേതൃത്വത്തിലേക്കുയര്‍ന്ന വ്യക്തിയാണ് സോണിയാഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നിലനില്‌പിനായി പുതിയ വഴികള്‍ തേടുന്നതിന്റെ ഭാഗമാണ് അമറിന്റെ ഈ ചുവടുമാറ്റണെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് മുലായം സിങ്ങുമായി പിണങ്ങി പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച അമര്‍സിങ് രാജ്യസഭാംഗത്വം ഒഴിയണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹം ലോക്‌മഞ്ച് എന്ന ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്.












Click it and Unblock the Notifications