പ്രാദേശികവാദത്തിനെതിരെ ആര്‍എസ്എസ്

മഹാരാഷ്ട്രയിലുള്ള ഉത്തരേന്ത്യക്കാരെ സംരക്ഷിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
മറാത്തി ഭാഷയില്‍ എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്ക് മാത്രമേ മഹാരാഷ്ട്രയില്‍ ടാക്‌സി പെര്‍മിറ്റ് നല്‍കാവൂ എന്ന് ശിവസേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ആര്‍എസ്എസ് തലവന്‍ രംഗത്തു വന്നിരിക്കുന്നത്.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും ഓരോ ഇന്ത്യക്കാരനും സ്വന്തമാണ്. ഭാഷ, ജാതി, മതം തുടങ്ങിയ വ്യത്യാസങ്ങള്‍ ഇന്ത്യക്കാര്‍ക്കിടയിലുണ്ടാകും എന്നാല്‍ എല്ലാവരും ഇന്ത്യയുടെ മക്കളാണ്.
കുടിയേറുന്നവര്‍ക്ക് തൊഴില്‍ നല്‍കില്ലെന്നും എല്ലാവരും അവരവരുടെ സ്ഥലങ്ങളില്‍ തൊഴില്‍ കണ്ടെത്തണമെന്നുമുള്ള പിടിവാശി ശരിയല്ല-ഭാഗവത് അഭിപ്രായപ്പെട്ടു.
വടക്കേ ഇന്ത്യക്കാരുടെ ധര്‍മശാലയല്ല മഹാരാഷ്ട്രയെന്ന് എംഎന്‍എസ് തലവന്‍ രാജ് താക്കറെ പറഞ്ഞിരുന്നു. തങ്ങള്‍ കൊണ്ടുവന്ന മറാത്ത വാദം, മണ്ണിന്റെ മക്കള്‍ വാദം എന്നിവയ്‌ക്കെതിരെ പ്രതികരിച്ച പല പ്രമുഖരെയും എംഎന്‍എസും ശിവസേനയും വിമര്‍ശിച്ചിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി, ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍ എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട് ശിവസേനയുടെ വിര്‍ശനമേല്‍ക്കേണ്ടിവന്നവരില്‍ പുതിയ നിരയാണ്.












Click it and Unblock the Notifications