തടയണ പൊളിക്കാന്‍ അനുവദിക്കില്ല: മണി

തൊഴിലാളികള്‍ക്ക് കുടിവെള്ളമെത്തിക്കാനാണ് ടാറ്റ തടയണ കെട്ടിയത്. അവ പൊളിക്കാന്‍ വന്നാല്‍ തൊഴിലാളികളെ അണിനിരത്തി ഗാന്ധിയന്‍ മാര്‍ഗത്തില്‍ തടയും. നിയമവിരുദ്ധമാണെങ്കില്‍ ഈ തടയണകള്‍ പൊളിച്ചുമാറ്റുകയല്ല, മറിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടത് - മണി പറഞ്ഞു.
കോണ്‍ഗ്രസിന്റെ നിലപാടും ഇതുതന്നെയായിരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മണി പറഞ്ഞു. ശനിയാഴ്ച മൂന്നാര്‍ സന്ദര്‍ശിച്ച മന്ത്രിസഭാ ഉപസമിതിയംഗങ്ങള്‍ ടാറ്റ കമ്പനി മൂന്നാറില്‍ അനധികൃതമായി നിര്‍മിച്ചിരിക്കുന്ന രണ്ട് തടയണകള്‍ പൊളിച്ചുനീക്കുമെന്ന് അറിയിച്ചിരുന്നു.
ലക്ഷ്മി എസ്റ്റേറ്റിലും ചിറ്റ്വാരയിലുമാണ് തടയണകള്‍ നിര്‍മിച്ചിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ ജലവൈദ്യുത പദ്ധതികളിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്തി തടയണകള്‍ നിര്‍മിച്ചിരിക്കുന്നത് ക്രിമിനല്‍ കുറ്റവും പാട്ടക്കരാര്‍ ലംഘനവുമാണെന്ന് ഉപസമിതി കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഇവ പൊളിച്ചുനീക്കുന്നതിന് നിയമാനുസൃത നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും ഉപസമിതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications