ഒഴിപ്പിക്കാനെത്തുന്നവരുടെ കൈവെട്ടും: ഇസ്മയില്‍

60 കൊല്ലംമുമ്പ് വിലകൊടുത്തുവാങ്ങിയ 11 സെന്റിലാണ് മൂന്നാറിലെ സിപിഐ പണിതത്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ വന്നിട്ടുമുണ്ട്.
മൂന്നാറില്‍ ടാറ്റയെപ്പോലുള്ള വന്‍കിട കൈയേറ്റക്കാരെ രക്ഷപ്പെടുത്താന്‍വേണ്ടി സൃഷ്ടിക്കപ്പെടുന്ന പുകമറയാണ് സിപിഎം, സിപിഐ. ഓഫീസുകളുടെ പ്രശ്‌നത്തില്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. മൂന്നാറിലെ യഥാര്‍ഥകൈയേറ്റക്കാര്‍ ടാറ്റയാണ്. അവിടെ അവര്‍ അനധികൃതമായി രണ്ട് ഡാമും നിര്‍മിച്ചിട്ടുണ്ട്- ഇസ്മയില്‍ ചൂണ്ടിക്കാട്ടി.
സിപിഐ ഓഫിസ് പൊളിക്കണമെന്നു പറയുന്നവരെ ഊളംപാറയില്‍ കൊണ്ടുപോകണം. സിപിഎം ഓഫിസും കയ്യേറ്റ സ്ഥലത്തല്ല. കയ്യേറ്റവും കുടിയേറ്റവും വേര്‍തിരിച്ച് കാണണം. സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുക തന്നെ ചെയ്യും. കയ്യേറ്റം ആരുടേതായാലും പ്രശ്നമല്ല. പക്ഷേ, വര്‍ഷങ്ങള്‍ക്കു മുന്‍പു കുടിയേറിയവരെ ഇതിന്റെ പേരില്‍ ഒഴിപ്പിക്കാനുള്ള നീക്കം നടക്കില്ല.
മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 12,000 ഏക്കര്‍ ഭൂമി ഇതിനകം മൂന്നാറില്‍ തിരിച്ചുപിടിച്ചുകഴിഞ്ഞു. വന്‍കിട കൈയേറ്റക്കാരെ അവിടെനിന്ന് ഒഴിപ്പിച്ചെടുക്കാന്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കലക്‌ടറെ മാറ്റണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നതു മാധ്യമസൃഷ്‌ടിയാണെന്ന് ഇസ്മയില്‍ പറഞ്ഞു. കലക്‌ടറുടെ നേതൃത്വത്തില്‍ സുശക്‌തമായ ഭരണസംവിധാനമുള്ളതു കൊണ്ടാണു പ്രത്യേക ദൗത്യസംഘം വേണ്ടെന്നു വച്ചത്- അദ്ദേഹം വിശദീകരിച്ചു.
മണ്ണാര്‍ക്കാട്ട് ശനിയാഴ്‌ച ഓള്‍ കേരള ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാപ്രതിനിധിസമ്മേളനം ഉദ്‌ഘാടനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications