കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവെട്ടുമെന്ന് പറഞ്ഞിട്ടില്ല: ഇസ്മയില്‍

  • By Lakshmi
Google Oneindia Malayalam News

KE Ismail
കൊച്ചി: മൂന്നാറിലെ സിപിഐ ഓഫീസ് ഒഴിപ്പിക്കാന്‍ വരുന്നവരുടെ കൈ വെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ ഇസ്മയില്‍.

‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ശനിയാഴ്ച മണ്ണാര്‍ക്കാട്ട് എത്തിയതെന്നും വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രമാണ് താന്‍ അവിടെ സംസാരച്ചതെന്നും ഇസ്മയില്‍ അവകാശപ്പെട്ടു.

പാര്‍ട്ടി ഓഫീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ എന്ത് വില കൊടുത്തും തടയും. യുഡിഎഫും മാധ്യമങ്ങളും വിഷയം മറച്ചുപിടിച്ച് കൈയേറ്റക്കാരെ സഹായിക്കാനാണ് ശ്രമിക്കുന്നത്.

ടാറ്റ അടക്കമുള്ള വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. പാര്‍ട്ടി ഓഫീസ് കെട്ടാനായി 55 കൊല്ലം മുമ്പ് വാങ്ങിയ 11 സെന്റ് ഭൂമിയാണ് ഏറ്റവും വലിയ കൈയേറ്റമെന്ന നിലയിലാണ് യുഡിഎഫിന്റെയും മറ്റും ആരോപണം ഇത് വന്‍കിട കയ്യേറ്റക്കാരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്-ഇസ്മയില്‍ ആരോപിച്ചു

കൈയേറ്റം ഒഴിപ്പിക്കുമ്പോള്‍ രണ്ടോ മൂന്നോ സെന്റ് ഭൂമി മാത്രമുള്ള വരുടെ ആശങ്കകള്‍ ദുരീകരിക്കണമെന്നാണ് എല്‍ഡിഎഫിന്റെ തീരുമാനമെന്നും ഇസ്മയില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X