Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ വാദം അര്‍ത്ഥശൂന്യം: തങ്കച്ചന്‍

PP Thankachan
കോഴിക്കോട്‌: കെ. മുരളീധരന്റെ കോണ്‍ഗ്രസ്‌ പുനപ്രവേശകാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനുമാത്രമാണെന്ന കെ. കരുണാകരന്റെ വാദംഅര്‍ഥശൂന്യമാണെന്ന് യുഡിഎഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍.

അങ്ങനെയെങ്കില്‍ എന്തിനാണ്‌ ഈ ആവശ്യം ഉന്നയിച്ച്‌ കെ. കരുണാകരന്‍ കെപിസിസിക്കു കത്തു നല്‍കിയതെന്ന്‌ ശനിയാഴ്ച കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.

മുരളീധരന്റെ കോണ്‍ഗ്രസ്‌ പ്രവേശം സംബന്ധിച്ച്‌ കരുണാകരന്‍ ഓപ്പണ്‍ ചെയ്‌ത കാര്യം തങ്ങള്‍ താത്‌കാലികമായി ക്ലോസ്‌ ചെയ്‌തിരിക്കുകയാണ്. കരുണാകരന്‍ കത്ത്‌ തന്നതുകൊണ്ടാണ്‌ ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ കെപിസിസി യോഗം ചേര്‍ന്നത്‌.

മുരളീധരന്റെ തിരിച്ചുവരവ്‌ അടഞ്ഞ അധ്യായമാണ്‌. എന്നാല്‍ ഇത്‌ അന്തിമതീരുമാനമല്ല. ഹൈക്കമാന്‍ഡ്‌ മുരളീധരനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചാല്‍ അംഗീകരിക്കും. പിന്നെ ഭൂരിപക്ഷ എതിര്‍പ്പിന്റെ പ്രശ്‌നമില്ല- തങ്കച്ചന്‍ പറഞ്ഞു.

ഇതിനിടെ മുരളീധരന്റെ കോണ്‍ഗ്രസിലേക്കുള്ള മടക്കത്തെക്കുറിച്ചു കെ.കരുണാകരന്‍ പറയുന്നതെല്ലാം ശരിയാണെന്നു കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു.

മുരളിയുടെ പുന:പ്രവേശനത്തില്‍ അന്തിമതീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കുമെന്ന കരുണാകരന്റെ പ്രസ്‌താവനയോടു പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എഐസിസിയുടേതായിരിക്കും. കരുണാകരന്‍ എന്തു പറഞ്ഞാലും അതു ശരിയായിരിക്കും.

നിര്‍വാഹകസമിതിയോഗത്തില്‍ മുരളിയെ അനുകൂലിക്കുന്നവര്‍ക്കു സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന പരാതിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഒരു പാടു പേര്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതിനാല്‍ എല്ലാവര്‍ക്കും അവസരം കൊടുക്കാനായില്ലെന്നായിരുന്നു മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+