കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ് മാര്‍ച്ച് 5ന്

  • By Lakshmi
Google Oneindia Malayalam News

Thomas Isaac
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് മാര്‍ച്ച് അഞ്ചിന് അവതരിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. സ്ഥായിയായ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വകയിരുത്തലുകള്‍ ബജറ്റിലുണ്ടാകും.

വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകില്ല- മന്ത്രി വ്യക്തമാക്കി.

കേന്ദ്ര ബജറ്റിന് ശേഷമായിരിക്കും ഇത്തവണത്തെ സംസ്ഥാന ബജറ്റ്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഫെബ്രുവരി 25ന് ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തും.

സമ്പൂര്‍ണ്ണ ബജറ്റിന് പകരം നാലുമാസത്തെ വോട്ട് ഓണ്‍ അക്കൗണ്ടാരിയിരക്കും ഇത്തവണയുണ്ടാവുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X