9വയസ്സുള്ള പെണ്‍കുട്ടി അമ്മയായി

2.75 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ജിലിന്‍ പ്രവിശ്യയിലെ ചാങ്ഗചുനിലുള്ള ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പ്രസവം വലിയ പ്രശ്‌നങ്ങളില്ലാതെ കഴിഞ്ഞെങ്കിലും ഇനി ഇതിന്റെ നിയമനടപടികള്‍ നേരിടേണ്ടിവരുമോയെന്ന ഭയത്തിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.
ചൈനയിലെ നിയമപ്രകാരം 14 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുമായി ലൈംഗിബന്ധത്തില്‍ ഏര്‍പ്പെടുന്നത് മാനഭംഗത്തിന് തുല്യമാണ്.
ചൈനയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും ഗര്‍ഭിണികളാകുന്നതും പതിവാകുകയാണെന്നാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പലതും സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ള 30ശതമാനത്തോളം പെണ്‍കുട്ടികളും ഗര്‍ഭഛിദ്രത്തിന് വിധേയരാവുകയാണ്.
1939ല്‍ പെറുവിലാണ് അവസാനമായി പത്തുവയസ്സിന് താഴെയുള്ള പെണ്‍കുട്ടി അമ്മയായത്. അഞ്ച് വയസ്സും ഏഴ് മാസവും മാത്രം പ്രായമുള്ള പെണ്‍കുട്ടി അമ്മയായത് അന്ന് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
പിന്നീട് 2006ല്‍ 8 വയസ്സുകാരി അമ്മയായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ഇതും പെറുവില്‍ത്തന്നെയായിരുന്നു. ഇതിന് പിന്നാലെ പതിനഞ്ച് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ അമ്മമാരായ 5 സംഭവങ്ങളാണ് ലോകത്തിന്റെ പലഭാഗത്തുനിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.












Click it and Unblock the Notifications