നാസ്ഡാക്കിനെ ഉണര്‍ത്താന്‍ ഷാരൂഖും കാജലും

ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള താരങ്ങളെ ആചാരമണി മുഴക്കാന്‍ നാസ്ഡാക് ക്ഷണിക്കുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന 'മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥമാണു ഷാറൂഖ് ഖാനും കജലും നാസ്ഡെക്കിലെത്തുന്നത്.
അമേരിക്കയില്‍ ചിത്രം വിതരണം നടത്തുന്ന ഫോക്സ് സേര്‍ച്ച്ലൈറ്റ് പിക്ച്ചേഴ്സാണ് ഈ പരിപാടിക്കു പിന്നില്‍. 3700 കമ്പനികളുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള നാസ്ഡക് വ്യാപാര തോതില്‍ ലോകത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഓഹരി വിപണിയാണ്.
സാദാരണഗതിയില്‍ നാസ്ഡക്കിന്റെ ആചാരമണി മുഴക്കുന്നതു വന്‍കിട കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍മാരാണ്. ഇതു പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്യും.
ഫെബ്രുവരി 12 നാണു 'മൈ നെയിം ഈസ് ഖാന്‍ പുറത്തിറങ്ങുന്നത്. ഇതിന്റെ പ്രമുഖ ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത് അമേരിക്കയില്‍ വച്ചാണ്.
ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേന്‍ഗേ, കുഛ് കുഛ് ഹോത്താ ഹേ എന്നിവ ഉള്‍പ്പെടെ ഹിന്ദിയിലെ പല സൂപ്പര്‍ ഹിറ്റുകളിലും കജലും ഷാരൂഖും ജോഡികളായിട്ടുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇവര്‍ നായികാനായകന്മാരാകുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.












Click it and Unblock the Notifications