ബാംഗ്ലൂരില്‍ 8 മലയാളി വിദ്യാര്‍ത്ഥികളെ കാണാനില്ല

വ്യാഴാഴ്ച മുതല്‍ ഇവരെ കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത്. കാണാതായവരെല്ലാം കോശി കോളേജിലെ ബി.എസ്‌സി, ബിബിഎം., ബി.സി.എ., നഴ്‌സിങ് വിദ്യാര്‍ഥികളാണ്.
ജനുവരി 29ന് വ്യാഴാഴ്ച വൈകിട്ട് 7.30-നു കോളേജ് ഹോസ്റ്റലിലുണ്ടായിരുന്ന ഇവര്‍ വെള്ളിയാഴ്‌ച ക്ലാസില്‍ ഹാജരായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്‌ചയും ഹോസ്റ്റലില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് വാര്‍ഡന്‍ ലീമോ ജോണ്‍ പോലീസില്‍ പരാതി നല്‌കുകയായിരുന്നു.
അതേസമയം, കാണാതായ വിദ്യാര്‍ഥികളെ തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ കണ്ടെത്തിയതായി വിവരമുണ്ടെങ്കിലും ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications