നഴ്‌സറിയിലും ലക്ഷങ്ങള്‍; രക്ഷിതാക്കള്‍ വലയുന്നു

സംഭാവനയെന്ന പേരില്‍ 50,000 മുതല്‍ അഞ്ചുലക്ഷം രൂപവരെയാണ് നഴ്‌സറി സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നതെന്നാണ് രക്ഷിതാക്കള്‍ പലരും പറയുന്നത്.
ഇക്കാര്യങ്ങള്‍ പലരും വെബ്‌സൈറ്റുകളിലൂടെയും മറ്റുമാണ് പുറത്തറിയിയ്ക്കുന്നത്. ദില്ലിയിലെ വസന്ത്കുഞ്ജിലുള്ള ഒരു സ്‌കൂളില്‍ പ്രവേശനഫീസ് മാത്രമായി ഒരുലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് ഒരു രക്ഷിതാവ് പറയുന്നു.
പണത്തിന് ആവശ്യപ്പെടുന്ന കാര്യം ഒരു തരത്തിലും പുറത്തറിയാതിരിക്കാന്‍ പല സ്‌കൂളുകളിലും ഓഫീസ് മുറികളിലേയ്ക്ക് മൊബൈല്‍ ഫോണുകളും ബാഗുകളും കൊണ്ടുപോകുന്നത് തടയുകയാണ്.
അധികൃതര്‍ ഇക്കാര്യത്തില്‍ ഇടപെടുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നില്ലെന്ന് പലയിടത്തുനിന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
എന്നാല്‍ രക്ഷാകര്‍ത്താക്കളൊന്നും രേഖാമൂലം ഇക്കാര്യം പരാതിപ്പെടുന്നില്ലെന്നാണ് ദില്ലിയിലെ വിദ്യാഭ്യാസ മന്ത്രി അരവിന്ദര്‍ സിങ് പറയുന്നത്. സ്‌കൂളില്‍ പണമടച്ചതിന്റെ രേഖയുമായി പരാതി നല്‍കിയാല്‍ നടപടിയെടുക്കാമെന്നാണ് അദ്ദേഹം പറയുന്നത്.












Click it and Unblock the Notifications