സിഖ് വിരുദ്ധ കലാപം: സജ്ജന്‍കുമാറിന് സമന്‍സ്

കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന സാക്ഷിമൊഴികള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതകം, കലാപം തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതായി മജിസ്‌ട്രേട്ട് ലോകേഷ് കുമാര്‍ ശര്‍മ വ്യക്തമാക്കി.
പ്രതികള്‍ ഫെബ്രുവരി 17ന് കോടതിയില്‍ ഹാജരാകണം. സിബിഐ അന്വേഷക സംഘം സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി.
അതേസമയം കുറ്റകൃത്യത്തിന്റെ കാഠിന്യം പരിഗണിച്ച് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന സിബിഐയുടെയും വാദിഭാഗത്തിന്റെയും ആവശ്യം കോടതി തള്ളി.
ആരോപണ വിധേയരുടെ സാന്നിദ്ധ്യം കേസ് വിചാരണയില്‍ ഉറപ്പുവരുത്തേണ്ടത് സിബിഐ ആണെന്ന് കോടതി പറഞ്ഞു.
12 പേരുടെ മരണത്തിന് വഴിവെച്ച പ്രകോപനപരമായ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ ജനുവരി 13നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
1984 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ അയിരക്കണക്കിന് സിഖ് വംശജരാണ് കൂട്ടക്കൊലചെയ്യപ്പെട്ടത്.












Click it and Unblock the Notifications