കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഖ് വിരുദ്ധ കലാപം: സജ്ജന്‍കുമാറിന് സമന്‍സ്

  • By Lakshmi
Google Oneindia Malayalam News

Sajjan Kumar
ദില്ലി : 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ അടക്കമുള്ള പ്രതികള്‍ക്ക് ദില്ലി അഡീഷണല്‍ ചീഫ് മെട്രോപോലിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി സമന്‍സ് നോട്ടീസ് അയച്ചു.

കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന സാക്ഷിമൊഴികള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതകം, കലാപം തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതായി മജിസ്‌ട്രേട്ട് ലോകേഷ് കുമാര്‍ ശര്‍മ വ്യക്തമാക്കി.

പ്രതികള്‍ ഫെബ്രുവരി 17ന് കോടതിയില്‍ ഹാജരാകണം. സിബിഐ അന്വേഷക സംഘം സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി.

അതേസമയം കുറ്റകൃത്യത്തിന്റെ കാഠിന്യം പരിഗണിച്ച് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന സിബിഐയുടെയും വാദിഭാഗത്തിന്റെയും ആവശ്യം കോടതി തള്ളി.

ആരോപണ വിധേയരുടെ സാന്നിദ്ധ്യം കേസ് വിചാരണയില്‍ ഉറപ്പുവരുത്തേണ്ടത് സിബിഐ ആണെന്ന് കോടതി പറഞ്ഞു.

12 പേരുടെ മരണത്തിന് വഴിവെച്ച പ്രകോപനപരമായ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ ജനുവരി 13നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

1984 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ അയിരക്കണക്കിന് സിഖ് വംശജരാണ് കൂട്ടക്കൊലചെയ്യപ്പെട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X