Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖിന് സേനയുടെ വക പാക് ടിക്കറ്റ്

Sharukh Khan
മുംബൈ: പാകിസ്ഥാന്‍ കളിക്കാര്‍ക്ക് അനുകൂലമായി സംസാരിച്ച ഷാരൂഖ് ഖാനെ ശിവസേന പ്രവര്‍ത്തകര്‍ വിടാതെ പിന്തുടരുന്നു.

പാകിസ്താന്‍ കളിക്കാരെ അനുകൂലിക്കാനാണ് ഷാരൂഖ് താല്‍പര്യപ്പെടുന്നത് എങ്കില്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് ശിവസേന വീണ്ടും ആവശ്യപ്പെട്ടു.

ഇത്തവ മുംബൈയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള ഒരു ടിക്കറ്റും സേന പ്രവര്‍ത്തകര്‍ ഷാരൂഖിനായി കൊണ്ടുവന്നു. ഈ ടിക്കറ്റും ഉയര്‍ത്തിക്കാട്ടിയാണ് ഞായറാവ്ച സേന പ്രവര്‍ത്തകര്‍ ഷാരൂഖിന്റെ വസതിക്കു വെളിയില്‍ പ്രകടനം നടത്തിയത്.

ഷാരൂഖിന്റെ ബാന്ദ്രയിലെ വസതിക്കു മുന്നില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത 50 ശിവസൈനികരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടു്മട്. ഇതിനിടെ ഷാരൂഖിന് പിന്തുണയുമായെത്തിയ ഒരുകൂട്ടം ആരാധകരെ പൊലീസ് ഇടപെട്ട് പിരിച്ചുവിട്ടത് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കി.

ഷാരൂഖ് രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നും ഇത് രാജ്യസ്‌നേഹത്തിന്റെ പ്രശ്‌നമാണെന്നും ശിവസേനയുടെ മുതിര്‍ന്ന നേതാവ് മനോഹര്‍ ജോഷി അഭിപ്രായപ്പെട്ടു. ഷാരൂഖ് വര്‍ഷങ്ങളായി മുംബൈയില്‍ താമസിക്കുന്നു എങ്കിലും മറാത്തിക്കു വേണ്ടി ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഐപിഎല്‍ ടീം തെരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ കളിക്കാരെ തഴഞ്ഞത് നിര്‍ഭാഗ്യകരമായിപ്പോയി എന്ന് ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഷാരൂഖിന്റെ അഭിപ്രായത്തെ അമീര്‍ഖാനും പിന്തുണച്ചിരുന്നു. ഇതെതുടര്‍ന്ന് പ്രതിഷേധവുമായി രംഗത്ത് എത്തിയ സേന ഷാരൂഖിന്റെ മൈ നെയിം ഈസ് ഖാന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് ഭീഷണിമുഴക്കിയിരിക്കുകയാണ്. ഫെബ്രുവരി 12നാണ് ചിത്രം പുറത്തിറങ്ങുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+