മുംബൈയില്‍ ആര്‍എസ്എസിന് എന്ത് കാര്യം: ഉദ്ധവ്

ശിവസേനയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും കാണിയ്ക്കുന്ന ഉത്തരേന്ത്യന്‍ വിരുദ്ധതയ്ക്കെതിരെ ആര്‍എസ്എസ് നേതാക്കന്മാരായ മോഹന്‍ ഭാഗവതും റാം മാധവും നടത്തിയ പ്രസ്താവന രണ്ടുവിഭാഗക്കാരെയും ചൊടിപ്പിച്ചിരിക്കുകയാണ്.
മുംബൈയിലെ കാര്യം നോക്കാന്‍ തങ്ങള്‍ക്കറിയാമെന്നും ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ ഉപദേശം ആവശ്യമില്ലെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.
ശിവസേന മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തിലും ഉദ്ധവ് താക്കറെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
മുംബൈയിലുണ്ടാകുന്ന ആക്രമണങ്ങളില്‍ നിന്നും ഉത്തരേന്ത്യക്കാരെ രക്ഷിക്കണമെന്നും എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും ഇന്ത്യയിലുള്ള ഏത് സ്ഥലത്തും താമസിക്കാനും ജോലിചെയ്യാനും അവകാശമുണ്ടെന്നും ഭാഗവത് പറഞ്ഞിരുന്നു.
എന്നാല്‍ മുംബൈ മഹാരാഷ്ട്രക്കാരുടേയും മറാഠികളുടേതുമാണെന്നാണ് ശിവസേന പറയുന്നത്. ആര്‍എസ്എസിന് ഈ നഗരത്തില്‍ എന്താണ് കാര്യമെന്നും ഉദ്ധവ് ചോദിയ്ക്കുന്നു.
ശിവസേനയ്ക്ക് പ്രവര്‍ത്തിക്കാന്‍ റാം മാധവിന്റെ ഉപദേശം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഉദ്ധവ് താക്കറെ ഇങ്ങനെ പറഞ്ഞത്.
എന്തായാലും ഈ പ്രശ്നത്തോടെ ശിവസേനയും ആര്‍എസ്എസും തമ്മിലുള്ള ഇരുപ്പുവശം പിശകിലാകുമെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു.
തങ്ങളുടെ നിലപാടുകള്‍ക്ക് എതിരെ രംഗത്തുവരുന്നവരോട് ശക്തമായും അക്രമത്തിന്റെ ഭാഷയിലും പ്രതികരിക്കുകയെന്നതാണ് ശിവസേനയും എംഎന്‍എസും കൈക്കൊണ്ടുവരുന്ന നയം. ഇപ്പോഴുണ്ടായിരിക്കുന്ന ഈ അഭിപ്രായവ്യത്യാസം രാഷ്ട്രീയത്തിലും പ്രതിഫലിക്കാനിടയുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications