കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ ആര്‍എസ്എസിന് എന്ത് കാര്യം: ഉദ്ധവ്

  • By Super
Google Oneindia Malayalam News

Uddhav Thackeray
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും എംഎന്‍എസും ഉയര്‍ത്തിയ മറാത്ത വാദം പുതിയ രാഷ്ട്രീയവിവാദത്തിന് കാരണമാകുന്നു.

ശിവസേനയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും കാണിയ്ക്കുന്ന ഉത്തരേന്ത്യന്‍ വിരുദ്ധതയ്‌ക്കെതിരെ ആര്‍എസ്എസ് നേതാക്കന്മാരായ മോഹന്‍ ഭാഗവതും റാം മാധവും നടത്തിയ പ്രസ്താവന രണ്ടുവിഭാഗക്കാരെയും ചൊടിപ്പിച്ചിരിക്കുകയാണ്.

മുംബൈയിലെ കാര്യം നോക്കാന്‍ തങ്ങള്‍ക്കറിയാമെന്നും ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ ഉപദേശം ആവശ്യമില്ലെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.

ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലും ഉദ്ധവ് താക്കറെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

മുംബൈയിലുണ്ടാകുന്ന ആക്രമണങ്ങളില്‍ നിന്നും ഉത്തരേന്ത്യക്കാരെ രക്ഷിക്കണമെന്നും എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യയിലുള്ള ഏത് സ്ഥലത്തും താമസിക്കാനും ജോലിചെയ്യാനും അവകാശമുണ്ടെന്നും ഭാഗവത് പറഞ്ഞിരുന്നു.

എന്നാല്‍ മുംബൈ മഹാരാഷ്ട്രക്കാരുടേയും മറാഠികളുടേതുമാണെന്നാണ് ശിവസേന പറയുന്നത്. ആര്‍എസ്എസിന് ഈ നഗരത്തില്‍ എന്താണ് കാര്യമെന്നും ഉദ്ധവ് ചോദിയ്ക്കുന്നു.

ശിവസേനയ്ക്ക് പ്രവര്‍ത്തിക്കാന്‍ റാം മാധവിന്റെ ഉപദേശം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഉദ്ധവ് താക്കറെ ഇങ്ങനെ പറഞ്ഞത്.

എന്തായാലും ഈ പ്രശ്‌നത്തോടെ ശിവസേനയും ആര്‍എസ്എസും തമ്മിലുള്ള ഇരുപ്പുവശം പിശകിലാകുമെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു.

തങ്ങളുടെ നിലപാടുകള്‍ക്ക് എതിരെ രംഗത്തുവരുന്നവരോട് ശക്തമായും അക്രമത്തിന്റെ ഭാഷയിലും പ്രതികരിക്കുകയെന്നതാണ് ശിവസേനയും എംഎന്‍എസും കൈക്കൊണ്ടുവരുന്ന നയം. ഇപ്പോഴുണ്ടായിരിക്കുന്ന ഈ അഭിപ്രായവ്യത്യാസം രാഷ്ട്രീയത്തിലും പ്രതിഫലിക്കാനിടയുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X