Get Updates
Get notified of breaking news, exclusive insights, and must-see stories!

സേനയില്‍ അഴിമതി അനുവദിയ്ക്കില്ല: എകെ ആന്റണി

AK Antony
ദില്ലി: സുഖ്‌ന ഭൂമി ഇടപാട് കേസില്‍ ആരോപണവിധേയരായ സേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നും സായുധസേനയില്‍ അഴിമതി അനുവദിയ്ക്കില്ലെന്നും പ്രതിരോധമന്ത്രി എകെ ആന്റണി വ്യക്തമാക്കി.

ലഫ്‌നന്റ് ജനറല്‍ അവധേശ് പ്രകാശിനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യാനുള്ള സൈന്യത്തിന്റെ നടപടി ഉചിതമാണ്. ഇക്കാര്യത്തില്‍ സൈന്യം നടപടികള്‍ സ്വീകരിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല.

തെറ്റുചെയ്തവരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് മെച്ചപ്പെട്ട സംവിധാനമുള്ളത് സേനയിലാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. സൈനികരുടെ ത്യാഗത്തെ ആദരിക്കുകയും തെറ്റുകണ്ടാല്‍ തിരുത്തുകയും വേണം ആന്റണി വ്യക്തമാക്കി. റിപ്പബ്ലിക് ദിനപരേഡില്‍ ടാബ്ലോയില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കാനെത്തിയതായിരുന്നു മന്ത്രി.

കശ്മീര്‍ അതിര്‍ത്തിയിലുടനീളം നുഴഞ്ഞുകയറ്റം രൂക്ഷമാണെന്നും കശ്മീര്‍ താഴ്‌വര സാധാരണ നിലയിലാക്കുകയാണ് സര്‍ക്കാറിന്റെ അന്തിമ ലക്ഷ്യമെന്നും ആന്റണി പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്ത്യ സൈനികസന്നാഹം വര്‍ധിപ്പിക്കുകയല്ല ആവശ്യമായ പ്രതിരോധസജ്ജീകരണങ്ങള്‍ ഒരുക്കുക മാത്രമാണ് ചെയ്യുന്നതെന്നും ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+