Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്പാനൂര്‍ ദുരന്തം: ഒരാളുടെ മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ലോഡ്ജ് തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇയാള്‍ ആരെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ആഭ്യന്തരമന്ത്രി സൈനിക സഹായം തേടിയിട്ടുണ്ട്.

അപകടത്തില്‍ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട ധനുവച്ചപുരം സ്വദേശി ഉണ്ണി, മാരായമുട്ടം സ്വദേശി ശിശുപാലന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാളുടെ അറ്റുപോയ കൈ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കാനായി ലോഡ്ജിന് സമീപമുള്ള ശ്രീകുമാര്‍ തിയറ്ററിന്റെ മതില്‍ പൊളിച്ചു ജെസിബി കടത്താനുള്ള ശ്രമം ഇതിനിടെ പരാജയപ്പെട്ടു. കെട്ടിടത്തിന്റെ ബാക്കി ഭാഗം കൂടി തകരാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ഈ നീക്കം ഉപേക്ഷിച്ചത്.
06:15 PM
തന്പാനൂരില്‍ ലോഡ്ജ് തകര്‍ന്നു വീണു
തിരുവനന്തപുരം: തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം പുതുക്കിപ്പണിയുകയായിരുന്ന ലോഡ്ജിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. എട്ടോളം തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്.

പൊലീസും ഫയര്‍ ഫോഴ്‌സും ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഒരാളെ പുറത്തെടുക്കാനായിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായ ഇയാളുടെ നില ഗുരുതരമാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഉഡുപ്പി ടൂറിസ്റ്റ് ഹോമിന്റെ ഒരു ഭാഗം തകര്‍ന്ന് വീണത്. അമ്പതോളം വര്‍ഷം പഴക്കമുള്ള ഈ ലോഡ്ജിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഞ്ച് നില കെട്ടിടത്തിന്റെ കവാടത്തിന് സമീപമുള്ള ഭാഗമാണ് തകര്‍ന്നടിഞ്ഞത്. ഇടുങ്ങിയ സ്ഥലത്ത് ജെസിബി ഉള്‍പ്പെടെയുള്ളവ ഫലപ്രദമായി ഉപയോഗിയ്ക്കാനാവാത്തത് രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.

തകരുമ്പോള്‍ പതിനെട്ടോളം തൊഴിലാളികള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന് കെട്ടിടത്തിന്റെ ഉടമ പറഞ്ഞു. ഇവരില്‍ പത്തോളം പേര്‍ക്ക് രക്ഷപ്പെടാനായെങ്കിലും ബാക്കിയുള്ളവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയിരിയ്ക്കുകയാണ്. അസം-തമിഴ്‌നാട് സ്വദേശികളാണ് തൊഴിലാളികള്‍. അപകടത്തില്‍പ്പെട്ടവരില്‍ മലയാളികളില്ലെന്നാണ് സൂചന.
05.30 PM

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+