മണിയോട് വിശദീകരണം തേടുമെന്ന് ചെന്നിത്തല

ടാറ്റ അണക്കെട്ട് നിര്‍മ്മിച്ചത് നിയമവിരുദ്ധണാണെന്ന് അതി പൊളിയ്ക്കണം എന്നാണ് കോണ്‍ഗ്രസ് നിലപാട്. അത് പൊളിക്കരുതെന്ന് മണി പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടും- ചെന്നിത്തല വ്യക്തമാക്കി.
അനധികൃത കയ്യേറ്റങ്ങളെല്ലാം പൊളിക്കണം, ഇക്കാര്യത്തില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും ഒരേ അഭിപ്രായമാണ്. മൂന്നാറിലെ കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും രണ്ടായിത്തന്നെയാണ് ഞങ്ങള്‍ കാണുന്നത്- അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അണക്കെട്ടും മറ്റ് കയ്യേറ്റ സ്ഥലങ്ങളും കഴിഞ്ഞദിവസമാണ് സന്ദര്‍ശിച്ചത്. ഇതിന് ശേഷമായിരുന്നു മണിയുടെ പ്രസ്താവന. അണക്കെട്ട് പൊളിക്കേണ്ടെന്ന് തന്നെയായിരിക്കും കോണ്‍ഗ്രസിന്റെയും നിലപാടെന്നും മണി പറഞ്ഞിരുന്നു.












Click it and Unblock the Notifications