സിപിഎം സംഘം മൂന്നാര്‍ സന്ദര്‍ശിച്ചു

ജില്ലയില്‍ അര്‍ഹരായ എല്ലാവര്‍ക്കും യുദ്ധകാലാടിസ്ഥാനത്തില്‍ പട്ടയം നല്‍കുമെന്നും മൂന്നാറിലെ എല്ലാ വന്‍കിട കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ്‌കണ്‍വീനറുമായ വൈക്കം വിശ്വന്റെ നേതൃത്വത്തിലെത്തിയ സംഘം അറിയിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് സംഘം മൂന്നാറിലെത്തിയത്. ഇവര്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനും സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദനും സംഘത്തിലുണ്ടായിരുന്നു.
ടാറ്റയുടെ തടയണ നിര്‍മാണം സന്ദര്‍ശിച്ചതിന്ശേഷം ശേഷം സംഘം പോയത് നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിലേക്കും ചിന്നക്കനാലിലേക്കുമാണ്. ടാറ്റയുടെ തടയണ നിയമവിരുദ്ധമാണെന്ന് ജയരാജന്‍ പറഞ്ഞു.
ചിറ്റ്വാരയിലെ ചെക്ക്‌ഡാമും സംഘം സന്ദര്‍ശിച്ചു. ഇവിടെ നിന്ന് വട്ടവടയിലേക്കാണ് സംഘം പോയത്. നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള പ്രശ്‌നങ്ങള്‍ നേരില്‍കണ്ട് മനസ്സിലാക്കാനായിരുന്നു യാത്ര.
മൂന്നാറിലെ പുതിയ കയ്യേറ്റങ്ങള്‍ അംഗീകരിക്കില്ലെന്ന് സിപിഎം സമിതി അഭിപ്രായപ്പെട്ടു. ടാറ്റയുടെ അനധികൃത തടയണ നീക്കം ചെയ്യണമെന്ന മന്ത്രിസഭാ ഉപസമിതിയുടെ അഭിപ്രായം സംഘം ശരിവച്ചു.
തങ്ങളുടെ ആശങ്കകളകറ്റണമെന്നാവശ്യപ്പെട്ട് വട്ടവടയില്‍ കര്‍ഷകര്‍ ഇവര്‍ക്ക് നിവേദനങ്ങള്‍ നല്‍കി. വൈകിട്ട് ആറുമണിയോടെയാണ് സംഘം മൂന്നാറില്‍ തിരിച്ചെത്തിയത്. സിപിഎം പ്രാദേശിക നേതാക്കളുമായും ജില്ലാ നേതാക്കളുമായും ഇവര്‍ ചര്‍ച്ചകള്‍ നടത്തി.












Click it and Unblock the Notifications