വ്യാജരേഖ: കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അറസ്റ്റില്‍

വ്യാജരേഖയുണ്ടാക്കി ഭൂമി വാങ്ങിയെന്നതാണ് റൗഫിനെതിരെയുള്ള കേസ്. കേന്ദ്ര ഇന്റലിജന്‍സ് സംഘം റൗഫിന്റെയും സുഹൃത്തുക്കളുടെയും വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക രേഖകള്‍ കണ്ടെത്തിയിരുന്നു.
കോഴിക്കോട് സിറ്റി കമ്മീഷണര്‍ എസ് ശ്രീജിത്തിന്റെ നിര്‍ദ്ദേശാനുസരണം നടക്കാവ് പൊലീസ് തിങ്കളാഴ്ച രാവിലെയാണ് റൗഫിനെ അറസ്റ്റു ചെയ്തത്.
തട്ടിപ്പു നടത്തുന്നതിനായി കോഴിക്കോട് തഹസീല്‍ദാരുടെ വ്യാജരേഖയും ഒപ്പും റൌഫ് തയ്യാറാക്കിയിരുന്നു. ഭൂമിയില്ലാത്ത കര്‍ഷകനാണെന്ന് വ്യാജരേഖയുണ്ടാക്കി മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും മുന്നൂറോളം ഏക്കര്‍ ഭൂമി പതിച്ചു നേടിയെന്നാണ് ആരോപണം.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലാണ് റൗഫും സുഹൃത്തുകളും ചേര്‍ന്ന് ഭൂമി നേടിയെടുത്തത്.












Click it and Unblock the Notifications