മൂന്നാറില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം:വിശ്വന്

വര്‍ഷങ്ങളായി മൂന്നാറില്‍ താമസിക്കുന്ന ചെറുകിടക്കാര്‍ക്കു ദോഷകരമായ നടപടികള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ പട്ടയങ്ങളുടെ പേരില്‍ അര്‍ഹരായ കര്‍ഷകര്‍ക്കും മറ്റും പട്ടയം നല്കുന്നതു തടസപ്പെടുത്തുന്ന പ്രവണത ശരിയല്ല. 1971 നു മുമ്പുള്ള കൈവശ ഭൂമികള്‍ക്കു പട്ടയം കൊടുക്കുന്നത് സമയബന്ധിതമായി പൂര്‍ത്തിയാക്കും.
ആദ്യ മൂന്നാര്‍ ദൌത്യത്തില്‍ തന്നെ കയ്യേറ്റം പൂര്‍ണമയി ഒഴിപ്പിക്കുന്നതിനുള്ള ശ്രമം നടന്നിരുന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ആദ്യ ദൗത്യസംഘത്തിന്റെ കാലത്ത് അവര്‍ വഴിവിട്ട രീതിയിലാണ് പ്രവര്‍ത്തിച്ചത്. സാധാരണക്കാരെ അടക്കം ഒഴിപ്പിക്കാനുള്ള ശ്രമം നടന്നു- വിശ്വന് വിലയിരുത്തി.
ടാറ്റയുടെ തടയണകള്‍ അനധികൃതമായി നിര്‍മിച്ചതു തന്നെയാണ്. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണം. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിലെ ഘടക കക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന പ്രചാരണങ്ങള്‍ ശരിയല്ല- എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം അവിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു വിശ്വന്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications