കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം:വിശ്വന്‍

  • By Lakshmi
Google Oneindia Malayalam News

Vaikom Viswan
ഇടുക്കി: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ആവശ്യപ്പെട്ടു‍.

വര്‍ഷങ്ങളായി മൂന്നാറില്‍ താമസിക്കുന്ന ചെറുകിടക്കാര്‍ക്കു ദോഷകരമായ നടപടികള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ പട്ടയങ്ങളുടെ പേരില്‍ അര്‍ഹരായ കര്‍ഷകര്‍ക്കും മറ്റും പട്ടയം നല്‍കുന്നതു തടസപ്പെടുത്തുന്ന പ്രവണത ശരിയല്ല. 1971 നു മുമ്പുള്ള കൈവശ ഭൂമികള്‍ക്കു പട്ടയം കൊടുക്കുന്നത് സമയബന്ധിതമായി പൂര്‍ത്തിയാക്കും.

ആദ്യ മൂന്നാര്‍ ദൌത്യത്തില്‍ തന്നെ കയ്യേറ്റം പൂര്‍ണമയി ഒഴിപ്പിക്കുന്നതിനുള്ള ശ്രമം നടന്നിരുന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ആദ്യ ദൗത്യസംഘത്തിന്റെ കാലത്ത് അവര്‍ വഴിവിട്ട രീതിയിലാണ് പ്രവര്‍ത്തിച്ചത്. സാധാരണക്കാരെ അടക്കം ഒഴിപ്പിക്കാനുള്ള ശ്രമം നടന്നു- വിശ്വന്‍ വിലയിരുത്തി.

ടാറ്റയുടെ തടയണകള്‍ അനധികൃതമായി നിര്‍മിച്ചതു തന്നെയാണ്. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണം. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിലെ ഘടക കക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന പ്രചാരണങ്ങള്‍ ശരിയല്ല- എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം അവിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു വിശ്വന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X