മൂന്നാര്‍: എല്‍ഡിഎഫ് യോഗത്തിനിടെ സംഘര്‍ഷം

കര്‍ഷകരെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ല, കൈയേറ്റ ഭൂമിയില്‍ സ്‌ഥിതി ചെയ്യുന്ന സിപിഎം ഓഫീസ് പൊളിച്ചുനീക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
യോഗസ്‌ഥലത്തിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. പോലീസ് പ്രതിരോധം വകവയ്‌ക്കാതെ പ്രവര്‍ത്തകര്‍ മുന്നോട്ടിപോയി. ഇതേ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടലുണ്ടായി.
അനധികൃത കൈയേറ്റങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിന് എല്‍ഡിഎഫ് പ്രതിനിധി സംഘം തിങ്കളാഴ്ച മൂന്നാര്‍ സന്ദര്‍ശിക്കുന്നുണ്ട്.
മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ കെ.ഇ ഇസ്മയില്‍ എം.പി, ഡി.ശശിധരന്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ്, മാത്യു ടി. തോമസ് എംഎല്‍എ, എന്‍.വി. പ്രദീപ്കുമാര്‍ എന്നിവരാണുണ്ടാവുക. എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവരുടെ സന്ദര്‍ശനം.












Click it and Unblock the Notifications