റഹ്മാന് രണ്ട് ഗ്രാമി പുരസ്ക്കാരങ്ങള്‍
ലോസ് ആഞ്ചല്‍സ്: ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എആര്‍ റഹ്മാന് ഗ്രാമി പുരസ്ക്കാരം. സംഗീതലോകത്തെ ഓസ്കാര്‍ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഗ്രാമി പുരസ്ക്കാരങ്ങളില്‍ രണ്ടെണ്ണം റഹ്മാന്റെ നേടി. അദ്ദേഹത്തിന് ഓസ്കാര്‍ നേടിക്കൊടുത്ത സ്ലംഡോഗ് മില്യനെയര്‍ എന്ന ചിത്രത്തിലെ ജയ്ഹോ എന്ന ഗാനത്തിനും ശബ്ദസങ്കലത്തിനുമാണ് പുരസ്ക്കാരം.
ഇതാദ്യമായാണ് ഗ്രാമി പുരസ്ക്കാരം റഹ്മാനെ തേടിയെത്തുന്നത്. ഗ്രാമി അവാര്‍ഡ് നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് റഹ്മാന്. സ്റ്റീവ് ജോര്ഡാന്, ബ്രൂസ് സ്പ്രിങ്സ്റ്റീന് തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് റഹ്മാന് ഗ്രാമി നേടിയത്.
പണ്ഡിറ്റ് രവിശങ്കര്‍, സാക്കീര്‍ ഹുസൈന്, വിക്കു വിനായക്, വിശ്വമോഹന്‍ ഭട്ട് എന്നിവര്‍ക്കാണ് ഇതിന് മുമ്പ് ഗ്രാമി നേടിയത്. ദൈവാനുഗ്രഹമാണു തന്റെ നേട്ടത്തിനു കാരണമെന്ന് സ്റ്റേപ്പിള്‍സ് സെന്ററില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് റഹ്മാന് പറഞ്ഞു.
അഞ്ച് അവാര്‍ഡുകള്‍ നേടിയ പോപ് ഗായിക ബിയോണ്‍സാണ് ഗ്രാമി പുരസ്ക്കാരവേദിയിലെ താരം. 10 നോമിനേഷനുകളാണ് ബിയോണ്സിനുണ്ടായിരുന്നത്. കിങ്സ് ഓഫ് ലിയോണ്‍, ബ്ലാക്ക് ഐഡ് പെയ്സ്, ടെയ്ലര് സിഫ്റ്റ് എന്നിവര്‍ മൂന്നു വീതവും ലേഡി ഗാഗാ, ജെ സെഡ്, എമിനെം എന്നിവര്‍ രണ്ടു വീതം അവാര്‍ഡുകളും നേടി.
മൈക്കിള്‍ ജാക്സന് മരണാനന്തര ബഹുമതിയായി പ്രത്യേക ഗ്രാമി അവാര്‍ഡ് നല്കി. സംഗീതലോകത്തിന് നല്കിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരമാണ് ജാക്സന് നല്‍കിയത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications