കൊച്ചിന്‍ ഹനീഫ അന്തരിച്ചു

ബുധനാഴ്ച ഉച്ചയ്ക്ക് എറണാകുളം ജുമാ മസ്ജിദില്‍ മൃതദേഹം കബറടക്കും. മൃതദേഹം ചൊവ്വാഴ്ച മുഴുവന്‍ ചെന്നൈ സാലിഗ്രാമിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. ബുധനാഴ്ച രാവിലെയോടെ വിമാനമാര്‍ഗ്ഗം കൊച്ചിയില്‍ എത്തിക്കും.
മൂന്ന് ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ അവസ്ഥ ചൊവ്വാഴ്ച രാവിലെഗുരുതരമായിരുന്നു. രാവിലെ 11 മണിയോടെ ശ്വാസതടസം അനുഭവപ്പെട്ടതോടെ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയും ഉച്ചയ്ക്കുശേഷം മൂന്നേമുക്കാലോടെ മരണം സംഭവിക്കുകയുമായിരുന്നു. മരണ സമയത്ത് ഭാര്യയും ബന്ധുക്കളും സമീപത്തുണ്ടായിരുന്നു.
ഉച്ചയോടെ ഹനീഫ മരിച്ചതായി ചില മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ആശുപത്രി അധികൃതരും ബന്ധുക്കളും നിഷേധിച്ചിരുന്നു.
ആറുമാസത്തോളമായി ആസുഖബാധിതനായിരുന്ന ഹനീഫ തന്റെ രോഗവിവരം അടുത്ത സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാന്‍ താത്പര്യം കാണിച്ചിരുന്നില്ല. തനിക്ക് ആരുടെയും കാരുണ്യവും സഹതാപവും വേണ്ടെന്ന നിലപാടായിരുന്നു അദ്ദേഹം പുലര്‍ത്തിയിരുന്നത്.












Click it and Unblock the Notifications