കൊച്ചിന്‍ ഹനീഫ അതീവ ഗുരുതരാവസ്ഥയില്‍

കരള്‍ സംബന്ധമായ അസുഖത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇതിനിടെ ഹനീഫ അന്തരിച്ചതായി ചില ചാനലുകളും വെബ്‌സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്തത് പലരെയും ആശങ്കയിലാഴ്ത്തി. വാര്‍ത്തയറിഞ്ഞ് ഹനീഫയുടെ ബന്ധുക്കളും ചലച്ചിത്രരംഗത്തെ സുഹൃത്തുക്കളും നിജസ്ഥിതി അന്വേഷിച്ചപ്പോഴാണ് വാര്‍ത്ത തെറ്റാണെന്ന് ബോധ്യമായത്. അഭ്യൂഹങ്ങളുടെ പേരില്‍ എടുത്തുചാടി വാര്‍ത്ത കൊടുത്ത ചാനലുകള്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചു.












Click it and Unblock the Notifications