Get Updates
Get notified of breaking news, exclusive insights, and must-see stories!

അമര്‍ സിങും ജയപ്രദയും എസ്പിയില്‍ നിന്നും പുറത്ത്

SP expels Amar Singh and Jaya Prada
ലഖ്‌നൊ: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും എംപിമാരുമായ അമര്‍സിങ്ങിനെയും ജയപ്രദയെയും സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം, പാര്‍ട്ടിയുടെ സാമൂഹിക പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു എന്നീ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. അമര്‍ സിങ് രാജ്യസഭാ അംഗവും ജയപ്രദ രാംപൂരില്‍നിന്നുള്ള ലോക്‌സഭാ അംഗവുമാണ്.

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ അദ്ധ്യക്ഷതയില്‍ ലഖ്‌നൊവില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. അമര്‍സിങ്ങും ജയപ്രദയും അതിക്രമിച്ചുകടന്നവരെന്നാണ് എസ്പി സെക്രട്ടറിയും വക്താവുമായ മോഹന്‍ സിങ് വിശേഷിപ്പിച്ചത്.

അമര്‍സിങിന്റെ വിശ്വസ്തരും എംഎല്‍എമാരുമായ അശോക് ചന്ദേല്‍, മദന്‍ ചൗഹാന്‍, സന്ദീപ് അഗര്‍വാള്‍, സര്‍വേഷ് സിങ് എന്നിവരെയും പുറത്താക്കിയതായി പാര്‍ട്ടി ദേശീയ വക്താവ് മോഹന്‍ സിങ് അറിയിച്ചു.
അമര്‍ സിങ് പാര്‍ട്ടി പദവികള്‍ രാജിവെച്ചതിന് പിന്നാലെ കഴിഞ്ഞ ഒരുമാസത്തോളമായി എംഎല്‍എമാര്‍ തുടരെ പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിവരുകയായിരുന്നുവെന്ന് മോഹന്‍ സിങ് പറഞ്ഞു.

മുതലാളിത്ത, വര്‍ഗീയ ലക്ഷ്യത്തോടെയാണ് അമര്‍സിങ്ങ് പാര്‍ട്ടിയില്‍ പ്രവേശിച്ചത്. ജയപ്രദ തുടര്‍ച്ചയായി പാര്‍ട്ടിവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും മുന്‍ ബിജെപി നേതാവ് കല്യാണ്‍ സിങ്ങിനെ പിന്തുണയ്ച്ച് സംസാരിക്കുകയും ചെയ്തു. ഇത് പാര്‍ട്ടിയുടെ മതേതര പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. അമര്‍ സിങിന്റെ നിയന്ത്രണത്തിലുള്ള ആയുധമായിരുന്നു ജയപ്രദയെന്നും എസ്പി വക്താവ് പറഞ്ഞു.

അതേസമയം എസ്പിയില്‍നിന്ന് പുറത്താക്കിയതില്‍ മുലായം സിങ്ങിനോട് നന്ദി രേഖപ്പെടുത്തുന്നുവെന്ന് അമര്‍സിങ്ങ് പ്രതികരിച്ചു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടുവെങ്കിലും രാജ്യസഭാ അംഗത്വം രാജിവയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+