Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രാദേശികവാദം: മറുപടിയുമായി രാഹുല്‍

Rahul Gandhi
പട്‌ന: ശിവസേനയുടെയും എംഎന്‍എസിന്റെയും മണ്ണിന്റെ മക്കള്‍ വാദത്തിനെതിരെ മറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി രംഗത്ത്. ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും ജനങ്ങള്‍ക്കെതിരെ ശിവസേനാ മേധാവി ബാല്‍ താക്കറെയും മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെയും നടത്തുന്ന ആക്രോശങ്ങളെ രാഹുല്‍ വിമര്‍ശിച്ചു.

പട്‌നയില്‍ യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യുഐ പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു രാഹുല്‍.

മുംബൈ ആക്രമണ സമയത്ത് ത്യാഗോജ്ജലമായ സേവനം നടത്തിയത് ബീഹാര്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍എസ്ജി കമാന്‍ഡോകളായിരുന്നു. അന്യസംസ്ഥാനത്ത് നിന്നുള്ള കമാന്‍ഡോകള്‍ മഹാരാഷ്ട്രയില്‍നിന്ന് പുറത്തുപോകണമെന്ന് അന്ന് ശിവസേനാ നേതാക്കള്‍ പറഞ്ഞില്ല. ഇന്ത്യ ഇന്ത്യക്കാരനുള്ളതാണെന്നും ഇന്ത്യയുടെ എല്ലാഭാഗങ്ങളും എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുന്നതിന് പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിനായി സംസ്ഥാന പര്യടനത്തിനെത്തിയതായിരുന്നു രാഹുല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+