കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാറ്റ്പാക്: മിനിമം ചാര്‍ജ് 4 രൂപയാക്കാന്‍ ശുപാര്‍ശ

  • By Staff
Google Oneindia Malayalam News

Bus fare: NATPAK submit report
തിരുവനന്തപുരം: ബസ്, ടാക്‌സി ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ് പാക്്) ഗതാഗത മന്ത്രി ജോസ് തെറ്റയിലിന് സമര്‍പ്പിച്ചു.

ബസ്സുകളില്‍ കുറഞ്ഞ നിരക്ക് നാല് രൂപയാക്കിക്കൊണ്ടും കിലോമീറ്ററിന് പത്ത് മുതല്‍ ഇരുപത് ശതമാനം വരെ വര്‍ധന ഏര്‍പ്പെടുത്തിക്കൊണ്ടുമുള്ള നാറ്റ്പാക് റിപ്പോര്‍ട്ട് ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരമുള്ള നടപടിക്രമങ്ങള്‍ക്കുശേഷം മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്യും.

ഉപസമിതിയുടെ ചര്‍ച്ചയ്ക്ക് ശേഷമേ ഇക്കാര്യം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വരികയുള്ളു. ചാര്‍ജ് വര്‍ധന സംബന്ധിച്ചു കാലാകാലം ശുപാര്‍ശ നല്‍കുന്നതിനു വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ പോലെ സ്ഥിരം സംവിധാനമുണ്ടാക്കുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

റിപ്പോര്‍ട്ട് നല്‍കിയ ശേഷം ഗതാഗത മന്ത്രിയുമായി നാറ്റ്പാക് അധികൃതര്‍ ചര്‍ച്ച നടത്തി. ഓര്‍ഡിനറി ബസിനു മിനിമം ചാര്‍ജ് 3.50 രൂപയില്‍ നിന്നും നാലായും ഫാസ്റ്റ് പാസഞ്ചറിനു 4.50ല്‍ നിന്നും അഞ്ചായും വര്‍ധിപ്പിക്കാനാണ് പ്രധാന ശുപാര്‍ശ. സൂപ്പര്‍ഫാസ്റ്റുകളില്‍ മിനിമം ചാര്‍ജ് പത്തു രൂപയാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X