Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: തമിഴ്നാട് ചുവട് മാറ്റുന്നു

Mullaperiyar Dam
ദില്ലി: സുപ്രീം കോടതിയില്‍ അന്തിമവാദം തുടരുന്ന മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാട് ചുവട് മാറ്റുന്നു. പുതിയ അണക്കെട്ട് നിര്‍മ്മിയ്ക്കുക എന്ന കേരളത്തിന്റെ നിര്‍ദ്ദേശം അംഗീകരിയ്ക്കാമെന്ന് തമിഴ്‌നാടിന്റെ അഭിഭാഷകനായ പരാശരന്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് മുന്‍പാകെ വ്യക്തമാക്കി.

എന്നാല്‍ പുതുതായി മുല്ലപ്പെരിയാറില്‍ നിര്‍മ്മിയ്ക്കുന്ന അണക്കെട്ടിന്റെ നിയന്ത്രണം തങ്ങള്‍ക്കാവണമെന്നും തമിഴ്‌നാട് വ്യക്തമാക്കി. കേരളം ഈ നിര്‍ദ്ദേശം അംഗീകരിയ്ക്കുകയാണെങ്കില്‍ പുതിയ അണക്കെട്ടെന്ന
നിര്‍ദ്ദേശത്തോട് യോജിയ്ക്കാമെന്നാണ് തമിഴ്‌നാട് നിലപാടെടുത്തിരിയ്ക്കുന്നത്.

മുല്ലപ്പെരിയാര്‍ കേസില്‍ മൂന്ന് ദിവസമായി തമിഴ് നാടിന്റെ വാദം തുടരുകയാണ്. ഇതിന് ശേഷമായിരിയ്ക്കും കേരളത്തിന്റെ വാദം.

അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിയ്ക്കാമെന്ന സുപ്രീം കോടതി വിധിയെ മറികടക്കാനാണ് കേരളം ഡാം സുരക്ഷാ നിയമം കൊണ്ടു വന്നതെന്നാരോപിച്ചാണ് തമിഴ്‌നാട് വീണ്ടും കോടതിയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+