Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍ വധം: മൂന്നാം സാക്ഷി മരിച്ച നിലയില്‍

ആലപ്പുഴ: പോള്‍ മുത്തൂറ്റ് വധക്കേസിലെ മൂന്നാം സാക്ഷി മണ്ണാഞ്ചേരി സ്വദേശി ഷിഹാബിനെ(29) മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

മണ്ണാഞ്ചേരിയിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന ഷിഹാബ് തിങ്കളാഴ്ച പകല്‍ മൂന്നരയോടെ സുഹൃത്തിനെ ഫോണില്‍ വിളിച്ച് തന്നെ ഉടന്‍ ആശുപത്രിയിലെത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് സുഹൃത്തുക്കള്‍ ഷിഹാബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തും മുമ്പെ മരിയ്ക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ഷിഹാബ് ഛര്‍ദ്ദിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു.

ആലപ്പുഴയില്‍ നിന്ന് വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് നല്‍കുന്ന ഇടനിലക്കാരനായി പ്രവര്‍ത്തിയ്ക്കുകയായിരുന്നു ഷിഹാബ്. ഷിഹാബ് എടുത്തുനല്‍കിയ വാഹനത്തിലായിരുന്നു പോളിനെ കൊലപ്പെടുത്തിയ ചങ്ങനാശേരിയിലെ ക്വട്ടേഷന്‍ സംഘം സഞ്ചരിച്ചത്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. വാഹനം വിട്ടുകിട്ടണമെങ്കില്‍ വന്‍തുക കോടതിയില്‍ കെട്ടിവെയ്ക്കണമെന്ന് ഷിഹാബ് പലരോടും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+