ദലൈലാമയെ ഒബാമ കാണരുത്: ചൈന

അങ്ങനെ ഒന്ന് സംഭവിച്ചാല്‍ യുഎസ് - ചൈന രാഷ്ട്രീയ ബന്ധത്തെ സാരമായി ബാധിക്കുമെന്നും ചൈനീസ് അധികൃതര്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പു നല്‍കി. നവംബറില്‍ ഒബാമയുടെ ചൈന സന്ദര്‍ശനത്തിനു മുന്നോടിയായി യുഎസില്‍ എത്തിയ ദലൈലാമയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്താതിരുന്നത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
1991നുശേഷം ആദ്യമായി ദലൈലാമയെ യുഎസ് പ്രസിഡന്റ് സ്വീകരിക്കാത്തതു ചൈനയുടെ പ്രീതി പിടിച്ചുപറ്റാനാണെന്നു അന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications