മലയാളി നഴ്‌സുമാര്‍ക്ക് പൊലീസ് മര്‍ദ്ദനം

ജനക്പുരിയിലെ മാതാ ചന്ദന്‍ ദേവി ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പടെയുളള നഴ്‌സുമാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.കഴിഞ്ഞ മൂന്നുമാസമായി ഇവര്‍ ആശുപത്രി മാനേജ്‌മെന്റിനോട് ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
സമീപത്തുളള മറ്റ് ആശുപത്രികളിലെ ശമ്പളം പുതുക്കിനിശ്ചയിച്ചെങ്കിലും മാനേജ്‌മെന്റ് അതിനു തയാറായില്ല.
ശമ്പളം 18,000 രൂപയായി വര്‍ധിപ്പിക്കുക, ജോലിഭാരം കുറയ്ക്കുക, രോഗി-നഴ്‌സ് അനുപാതം നിയമാനുസൃതമാക്കുക, മെഡിക്കല്‍ അവധി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നഴ്‌സുമാര്‍ ഉന്നയിച്ചിരിയ്ക്കുന്നത്.
20 ദിവസം മുന്‍പു സമരത്തിനുള്ള നോട്ടീസ് മാനെജ്‌മെന്റിന്് നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം മാനെജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയത്.












Click it and Unblock the Notifications