കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയദിനം: പുനെ പൊലീസ് ജാഗ്രതയില്‍

  • By Lakshmi
Google Oneindia Malayalam News

V Day
പുനെ: പ്രണയദിനത്തില്‍ കമിതാക്കള്‍ പരസ്യമായി അതിരുവിട്ട കാമകേളികള്‍ കാണിയ്ക്കുന്നത് തടയാന്‍ പുനെ പൊലീസ് ഒരുങ്ങുന്നു.

പ്രണയദിനം ആഘോഷിക്കരുതെന്ന് കര്‍ണാടകത്തില്‍ ശ്രീരാം സേന നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പുനെയില്‍ യഥാര്‍ത്ഥ പൊലീസ് പ്രണയദിനത്തില്‍ ജാഗ്രത പാലിക്കാന്‍ ഒരുങ്ങുന്നത്.

തങ്ങള്‍ ധാര്‍മ്മിക പൊലീസ് കളിയ്ക്കുകയല്ലെന്നും പൊതുജീവിതത്തെ സുഖകരമാക്കാന്‍ നിയമം സംരക്ഷിക്കാനാണ് ഒരുങ്ങുന്നതെന്നുമാണ് പൊലീസ് പറയുന്നത്.

നിയമത്തിന്റെ പരിധി ലംഘിയ്ക്കുന്ന കമിതാക്കളെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188, 144 സെക്ഷനുകളില്‍ പറയുന്ന കുറ്റങ്ങള്‍ ചുമത്തി അറസ്റ്റുചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

പ്രണയദിനത്തിനായി ഒട്ടേറെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊലീസ് നല്‍കുന്നുണ്ട്. പൊതുസ്ഥലത്ത് കൂടുതല്‍പ്പേര്‍ തടിച്ചുകൂടുന്നത് ഒഴിവാക്കുക, അശ്ലീല പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുക തുടങ്ങിയവ ഈ നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

മാന്യമായി നടക്കുന്ന കമിതാക്കള്‍ക്ക് പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് ചുരുക്കം. അതല്ലാതെ പൊതുസ്ഥലത്ത് പ്രണയസല്ലാപം അതിരുവിട്ടാല്‍ ബാക്കി ആഘോഷങ്ങള്‍ ലോക്കപ്പിനകത്താകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഇതുസംബന്ധിച്ച ഒരു സെര്‍ക്കുലര്‍ ചൊവ്വാഴ്ച പുനെ പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. ഫെബ്രുവിരി 3, ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ 15വരെ ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X