പൊതുചടങ്ങില്‍ നൃത്തം: മന്ത്രി കുരുക്കില്‍

സംസ്ഥാന ഗിരിവര്‍ഗക്ഷേമ വകുപ്പ് മന്ത്രി വിജയ് ഷായാണ് മതിമറന്ന് നൃത്തമായി കുരുക്കിലായിരിക്കുന്നത്. മന്ത്രിയുടെ സ്വന്തം വകുപ്പ് മാല്‍ഗാവില്‍ സംഘടിപ്പിച്ച ആദിവാസി കലാ ഉത്സവ് പരിപാടിയ്ക്കിടെയായിരുന്നു വിവാദ നൃത്തം.
പരപാടി കൊഴുപ്പിക്കാനെത്തിയ റഷ്യന്‍ നര്‍ത്തക സംഘത്തിനൊപ്പമാണ് മന്ത്രി ചുവടുവച്ചത്. നികുതിപണം ചെലവാക്കി സര്‍ക്കാര്‍ നടത്തിയ ചടങ്ങില്‍ മന്ത്രി അശ്ലീലനൃത്തം ചെയ്തത് ഭാരതത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്തതാണെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് കെകെ മിശ്ര പറഞ്ഞു.
കോണ്‍ഗ്രസ് വിജയ് ഷായുടെ രാജിആവശ്യപ്പെട്ടുകഴിഞ്ഞു. ഷായെ മന്ത്രിസഭിയില്‍ നിന്നും മാറ്റാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തയ്യാറായില്ലെങ്കില്‍ ഇക്കാര്യം ഉന്നയിച്ച് ഗവര്‍ണറെ കാണുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.
ഷായുടെ നൃത്തം പകര്‍ത്തിയ സിഡിയുടെ കോപ്പികള്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനും മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയ്ക്കും അയച്ചുകൊടുക്കുമെന്നും കോണ്‍ഗ്രസ് ഭീഷണിയുയര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications