ലാവലിന്‍ വാദം നാലാഴ്ചത്തേക്ക് മാറ്റി

കോടതി ഒരു മാസത്തെ സമയം അനുവദിച്ചിട്ടും സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്ന പിണറായിയുടെ അഭിഭാഷകന്റെ വാദം കണക്കിലെടുത്താണ് സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചിന്റെ തീരുമാനം. സിബിഐ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പിണറായിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പരേഖ് ആവശ്യപ്പെടുകയായിരുന്നു.
അതേ സമയം ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെയും സിബിഐയെയുമാണെന്നും ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും സിബിഐയ്ക്കുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജിഇ വഹന്‍വദി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് വഹന്‍വദി ആവശ്യപ്പെട്ടു.












Click it and Unblock the Notifications